കാസര്‍കോട്: മുന്‍ പ്രവാസി പെരിയ, മഠത്തിലെ ഗോകുലന്‍ (57) അന്തരിച്ചു. പരേതരായ ചേവിരി കുഞ്ഞമ്പു നായര്‍-മേലത്ത് ലക്ഷ്മി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: പുഷ്പ (ചാത്തങ്കൈ). മക്കള്‍: സ്‌നേഹ (വിദ്യാര്‍ത്ഥിനി ഗവ. കോളേജ് ഉദുമ), ശ്വേത (വിദ്യാര്‍ത്ഥിനി, പെരിയ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍). സഹോദരങ്ങള്‍: കൃഷ്ണന്‍ നായര്‍ (താന്നിയടി), കമലാക്ഷി (നെല്ലിക്കാട്), രവീന്ദ്രന്‍ നായര്‍, തങ്കമണി, രാഗിണി, പരേതനായ കുഞ്ഞമ്പു നായര്‍.
