ബംഗ്ളൂരു: രണ്ടു വര്‍ഷമായി പിണങ്ങിക്കഴിയുന്ന ഭാര്യയോടുള്ള വിരോധം മൂലമാണെന്നു പറയുന്നു, മകളെയും ഭാര്യാമാതാവിനെയും ഭാര്യാ സഹോദരിയെയും വെടിവച്ചു കൊന്ന ശേഷം യുവാവ് ജീവനൊടുക്കി.
ചിക്കമംഗ്ളൂരു, മാകലുവിലാണ് നാടിനെ നടുക്കിയ കൂട്ടക്കൊലയും ആത്മഹത്യയും നടന്നത്. മകള്‍ മൗല്യ (7), ഭാര്യാമാതാവ് ജ്യോതി (55), ഭാര്യാ സഹോദരി സിന്ധു (24) എന്നിവരെയാണ് രത്നാകര്‍ (35) വെടിവച്ചു കൊന്നത്. എട്ടുവര്‍ഷം മുമ്പാണ് ജ്യോതിയുടെ മകള്‍ സ്വാതിയെ (25) രത്നാകര്‍ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഒരു മകള്‍ പിറന്ന് അഞ്ചുവര്‍ഷത്തിനു ശേഷം ദമ്പതികള്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തു. പ്രശ്നം രൂക്ഷമായതോടെ രണ്ടു വര്‍ഷമായി സ്വന്തം വീട്ടിലാണ് സ്വാതിയും മകളും താമസം. കഴിഞ്ഞ ദിവസം പ്രസ്തുത വീട്ടിലെത്തിയ രത്നാകര്‍ മൂന്നു പേരെയും വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ച് ജീവനൊടുക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
