കരിവെള്ളൂര്‍: നാടക പ്രവര്‍ത്തകന്‍ കരിവള്ളൂരിലെ രതീഷ് രംഗന് നാടക രചനയില്‍ വീണ്ടും സംസ്ഥാന തല അംഗീകാരം. ഡി പാണി മാസ്റ്ററുടെ സ്മരണയ്ക്കു ബാലസംഘം സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച മത്സരത്തിലാണ് രതീഷിന്റെ ഘടന മൂന്നാം സ്ഥാനം നേടിയത്. വിമീഷ് മണിയൂര്‍( കോഴിക്കോട്), ജിജേഷ് കൊറ്റാളി(കണ്ണൂര്‍) എന്നിവരുടെ നാടകങ്ങള്‍ ഒന്നും രണ്ടും സ്ഥാനം നേടി. പ്രശസ്ത നാടക പ്രവര്‍ത്തകരായ പ്രഫ.പി.ഗംഗാധരന്‍, എ.പി.കേളു, ഡോ.എം.കെ. ഗീത എന്നിവരടങ്ങിയ ജൂറിയാണ് വിധി നിര്‍ണയിച്ചത്. ഏപ്രില്‍ 8 ന് പരുത്തൂരില്‍ നടക്കുന്ന ഡി.പാണി മാസ്റ്റര്‍ അനുസ്മരണ യോഗത്തില്‍ വിജയികള്‍ക്ക് പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും സമ്മാനിക്കും. കഴിഞ്ഞ പതിനാല് വര്‍ഷങ്ങളായി സ്‌കൂള്‍ ശാസ്ത്ര നാടക മേഖലയില്‍ സജീവമായ രതീഷിന്റെ നാടകങ്ങള്‍ക്ക് സംസ്ഥാന ദേശീയ തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ ശാസ്ത്ര നാടരംഗത്ത് നേടിയ മികവില്‍ 2018 ല്‍ ഡോ. അംബേദ്കര്‍ നാഷണല്‍ ഫെല്ലോഷിപ്പ് ലഭിച്ചു. പ്രേംനസീര്‍ അവാര്‍ഡ്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സ്‌പെഷല്‍ ജൂറി പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. കരിവെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ്. കൊഴുമ്മല്‍ ഗവ.എല്‍.പി. സ്‌കൂള്‍ അധ്യാപിക ഷെമീറയാണ് ഭാര്യ. വിദ്യാര്‍ഥിയായ ഏഥന്‍ മകന്‍.
