കാസര്‍കോട്: ഉദുമ ടൗണിലെ കാവല്‍ക്കാരായിരുന്ന മൂന്നു നായകളെ വിഷം കൊടുത്തു കൊന്നു. തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം നാട്ടുകാര്‍ അറിഞ്ഞത്. മൂന്നു നായ്ക്കളെ ചത്ത നിലയില്‍ ഉദുമ സഹകരണ ബാങ്ക് പരിസരത്താണ് കാണപ്പെട്ടത്. അഞ്ചു വര്‍ഷത്തിലധികമായി ഈ നായകള്‍ ബാങ്ക് പരിസരത്തും മറ്റുമാണ് അന്തിയുറങ്ങാറ്. അപരിചിതരായ ആരെങ്കിലും വന്നാല്‍ കുരച്ച് ശബ്ദമുണ്ടാക്കി ആള്‍ക്കാരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നത് ഈ നായകളായിരുന്നു. മൃഗസ്‌നേഹികള്‍ നല്‍കുന്ന ഭക്ഷണം കഴിച്ചാണ് നായകള്‍ കഴിഞ്ഞിരുന്നത്. രാത്രിയുടെ മറവില്‍ നായകളെ കൂട്ടത്തോടെ കൊന്നൊടുക്കിയതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
നായകളുടെ ജഡം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് രതീഷ്, അനീഷ്, ബാലകൃഷ്ണന്‍ ഉദുമ എന്നിവരുടെ നേതൃത്വത്തില്‍ മറവു ചെയ്തു.
