കാസര്‍കോട്: ബൈക്കില്‍ ലോറിയിടിച്ച് പൊലീസുകാരന്‍ മരിച്ചു. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ വിനീഷ് (35)ആണ് മരിച്ചത്. ഞായറാഴ്ച ഒന്‍പതു മണിയോടെ പടന്നക്കാട് റെയില്‍വെ മേല്‍പ്പാലത്തിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ വിനീഷ് അപകടസ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കരിവെള്ളൂരിലെ വീട്ടില്‍ നിന്നു ഹൊസ്ദുര്‍ഗ് സ്‌റ്റേഷനിലേക്ക് ഡ്യൂട്ടിക്ക് വരുന്നതിനിടയിലാണ് അപകടം. വിനീഷിന്റെ അപകടമരണം സഹപ്രവര്‍ത്തകരെയും കുടുംബത്തെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി. മരണവിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ജില്ലാ ആശുപത്രിയിലെത്തി.
