ഭുവനേശ്വര്‍ ഒഡീഷയിലെ കട്ടക്ക് ജില്ലയിലെ നെടുഗുണ്ടി റെയില്‍വെസ്റ്റേഷനില്‍ കാമാഖ്യ എക്‌സ്പ്രസ് പാളം തെറ്റി. 11 കോച്ചുകള്‍ പാളത്തില്‍ നിന്നു മറിഞ്ഞതായാണ് വിവരം. ആദ്യ സൂചനകളില്‍ ഒരാല്‍ മരിച്ചുവെന്നും 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് വിവരം.
ബാംഗ്ലൂരില്‍ നിന്നു കാമാഖ്യയിലേക്കുള്ള എ.സി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസാണ് പാളം തെറ്റിയത്. അപകടവിവരം അറിഞ്ഞുടനെ മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥന്മാരും സുരക്ഷാ ട്രെയിനും അപകടസ്ഥലത്തേക്കു തിരിച്ചു. അപകടകാരണം അറിവായിട്ടില്ല.
