കണ്ണൂര്‍: പാനൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ മുഹമ്മദിനെ ട്രയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തലശ്ശേരി റെയില്‍വെ സ്റ്റേഷനു സമീപത്ത് വന്ദേഭാരത് ട്രെയിന്‍ ഇടിച്ചാണ് മരണം സംഭവിച്ചത്.
കണ്ണവം സ്വദേശിയാണ് മുഹമ്മദ്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.
മറ്റൊരു സംഭവത്തില്‍ തിരുവനന്തപുരം എ.ആര് ക്യാമ്പിലെ എസ്.ഐ റാഫി (56)യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഴൂരിലെ കുടുംബ വീട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. സാമ്പത്തിക കാരണങ്ങളാണ് ജീവനൊടുക്കാന്‍ കാരണമെന്നു സംശയിക്കുന്നു. പൊലീസ് കേസെടുത്തു.
