പത്താംക്ലാസുകാരി എട്ടുമാസം ഗര്‍ഭിണി; ബന്ധുവായ 18 കാരന്‍ പിടിയില്‍; കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെയും കേസ് വരും

ആലുവ: പത്താംക്ലാസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ ബന്ധുവായ 18-കാരന്‍ അറസ്റ്റിലായി. പെണ്‍കുട്ടി 8 മാസം ഗര്‍ഭിണിയാണ്. ഇക്കാര്യം മാതാപിതാക്കള്‍ മറച്ചുവച്ചതായി സംശയമുണ്ട്. യുവാവിനെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവാവ് പെണ്‍കുട്ടിയെ പലതവണ പീഡനത്തിനിരയാക്കിയെന്നാണ് വിവരം. ഇക്കാര്യം സംബന്ധിച്ചുള്ള മൊഴി പെണ്‍കുട്ടി പൊലീസിന് നല്‍കിയിട്ടുണ്ട്. പത്താം ക്ലാസ് പരീക്ഷ കഴിയുന്നതു വരെ വീട്ടുകാരും കുട്ടി പഠിച്ച ആലുവയിലെ സ്‌കൂള്‍ അധികൃതരും വിവരം മറച്ചുവച്ചതായി പൊലീസിന് സംശയമുണ്ട്. ഇക്കാര്യം അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. 18-കാരന്‍ പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവാണെന്നാണ് വിവരം. പീഡന വിവരം മറച്ചുവച്ചെങ്കില്‍ മാതാപിതാക്കളും പ്രതിയായേക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page