മേല്‍പറമ്പ്: ഫണ്ട് പിന്‍വലിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ സ്തംഭനാവസ്ഥയിലാക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 4, 5 തീയതികളില്‍ പഞ്ചായത്തുകളില്‍ രാപ്പകല്‍ ബഹുജന സമരത്തിനു യുഡിഎഫ് ആഹ്വാനം ചെയ്തു. സമരം വിജയിപ്പിക്കാന്‍ ഉദുമ മണ്ഡലം മുസ്ലിം ലീഗ് കീഴ്ഘടകങ്ങളോടും പോഷക ഘടകങ്ങളോടും നിര്‍ദ്ദേശിച്ചു. പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. കെബി മുഹമ്മദ് കുഞ്ഞി ഹനീഫ ഹാജി കുന്നില്‍, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, മുഹമദ് കുഞ്ഞി പെരുമ്പള, കെ ബി എം ഷരീഫ്, എം.എച്ച്.മുഹമ്മദ് കുഞ്ഞി, ടി.ഡി. കബീര്‍, ബി.യു. അബ്ദുല്‍ റഹിമാന്‍, മുഹമ്മദ് കുഞ്ഞി ചോണായി, ഹമീദ് കുണിയ, ബി.കെ.ഹംസ ആലൂര്‍ പ്രസംഗിച്ചു.
