കാസര്‍കോട്: കണ്ണൂര്‍ റേയ്ഞ്ച് ഡിഐജി കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കാസര്‍കോട് ജില്ലാ പൊലീസ് ടീം ജേതാക്കളായി. പാറക്കട്ടയിലെ പൊലീസ് ഫുട്ബോള്‍ ടര്‍ഫ് മൈതാനത്താണ് ടൂര്‍ണമെന്റ് നടന്നത്. ടൂര്‍ണമെന്റില്‍ എട്ടോളം ടീമുകള്‍ മാറ്റുരച്ചു. ടൂര്‍ണമെന്റ് എംഎല്‍എ എന്‍എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള ട്രോഫികള്‍ കണ്ണൂര്‍ ഡിഐജി യതീഷ് ചന്ദ്ര വിതരണം ചെയ്തു. കളക്ടര്‍ കെ ഇമ്പശേഖരന്, ജില്ലാ പൊലീസ് മേധാവി ഡി ശില്പ, കണ്ണൂര്‍ സിറ്റി കമ്മിഷ്ണര്‍ നിധിന് രാജ്, കണ്ണൂര്‍ റൂറല്‍ എസ്.പി അനുജ് പലിവാള്‍, എഎസ്.പി അപര്‍ണ, എ.എസ്.പി പി ബാലകൃഷ്ണന് നായര്‍, ഐ.എസ്.എല്‍ താരം വിഷ്ണു പങ്കെടുത്തു. ടൂര്‍ണമെന്റിലെ മികച്ച താരമായി വയനാടിന്റെ ലിജിത്, ടോപ് സ്കോര്റായി കാസര്‍കോടിന്റെ പ്രശാന്ത്, മികച്ച ഗോള്‍ കീപ്പറായി കാസര്‍കോടിന്റെ ഗോള്‍കീപ്പര്‍ ദിലീപിനെയും തിരഞ്ഞെടുത്തു.
