കാസര്‍കോട്: ബന്ധുവായ പെണ്‍കുട്ടിക്ക് ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയച്ച നടപടിയെ ചോദ്യം ചെയ്ത വിരോധത്തില്‍ യുവാവിനെ കാറില്‍ കയറ്റി കൊണ്ടു പോയി ആക്രമിച്ചതായി പരാതി. ബാര, മുല്ലച്ചേരിയിലെ എം.ജി സുനീഷ് ഗോപാലി(19)നെയാണ് ആക്രമിച്ചത്. ഇയാളുടെ പരാതിയില്‍ ഉദുമയിലെ നിഷിന്‍, കണ്ടാല്‍ അറിയാവുന്ന മറ്റു നാലു പേര്‍ എന്നിവര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു.
ബുധനാഴ്ച വൈകിട്ട് ഉദുമയിലെ പെട്രോള്‍ പമ്പില്‍ സ്‌കൂട്ടറില്‍ പെട്രോള്‍ അടിക്കാന്‍ എത്തിയതായിരുന്നു സുനീഷ് ഗോപാല്‍. ഈ സമയത്ത് എത്തിയ സംഘം സുനീഷിനെ കാറില്‍ കയറ്റി കൊണ്ടു പോയി അണിഞ്ഞയില്‍ എത്തിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മേല്‍പ്പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
