ജറുസലേം: ഹമാസ് വക്താവ് അബ്ദുല്‍ ലത്തീഫ് അല്‍ ഖാങ്കന്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ അക്രമത്തിലായിരുന്നു അന്ത്യം. ജബലിയ ക്യാമ്പില്‍ അദ്ദേഹം താമസിച്ചിരുന്ന ടെന്റിനു നേരെയുണ്ടായ അക്രമത്തിലായിരുന്നു മരണം. ടെന്റില്‍ ഹമാസ് വക്താവിനൊപ്പം മറ്റ് ഒന്‍പതുപേര്‍ ഉണ്ടായിരുന്നു. ഇവരും കൊല്ലപ്പെട്ടതായാണ് വിവരം. മുതിര്‍ന്ന ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം, പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ഗാവില്‍, പാലസ്തീന്‍ ഇസ്ലാമിക് ജിഹാദ് സായുധ വിഭാഗമായ അല്‍ ഖുദ്‌സ് ബ്രിഗേഡിന്റെ സൈനിക വക്താവ് അബു ഹംസ തുടങ്ങിയവര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു
