തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര കഞ്ചാം പഴിഞ്ഞി സ്വദേശി അശ്വതി മരിയ (15) ആണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് വീട്ടിൽ എത്തിയ കുട്ടി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കാരണമെന്തെന്നു വ്യക്തമല്ല. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. ഓലത്താന്നി വിക്ടറിസ് കസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. വിവരമറിഞ്ഞ് പൂവാർ പൊലീസ് എസ്എച്ച്ഒ സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പൂവാര്‍ സ്വദേശികളായ ജോസ് രാജിന്റേയും ബീനയുടേയും മകളാണ്.
