തിരുവനന്തപുരം: യുവ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥയായ മേഘ (24)യാണ് മരിച്ചത്. ചാക്ക റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കാണപ്പെട്ടത്.
തിങ്കളാഴ്ച രാവിലെ ജോലി കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്നു മടങ്ങിയതായിരുന്നു. അതിനുശേഷം എന്താണ് സംഭവിച്ചതെന്നു വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പത്തനം തിട്ട സ്വദേശിനിയാണ് മേഘ.
