കാസര്‍കോട്: കൊടും ചൂടില്‍ പൊയിനാച്ചി- ബന്തടുക്ക അന്തര്‍ സംസ്ഥാന പാതയില്‍ ദാഹജലത്തിനായി ഇനി ആരും വലയില്ല. വഴിയാത്രക്കാര്‍ക്ക് ആശ്വാസമാവാന്‍ സൗജന്യ കുടിവെള്ള വിതരണം ഒരുക്കിയിരിക്കുകയാണ് മുന്നാട്ട് ഒരു ഗൃഹനാഥന്‍. കാല്‍ ലക്ഷത്തോളം ചെലവിട്ടാണ് രവി മുന്നാട് റോഡരികില്‍ കുടിവെള്ള സൗകര്യമൊരുക്കിയത്. 500 ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന വാട്ടര്‍ ടാങ്ക് ഇതിനായി ഒരുക്കിയിട്ടുണ്ട്. ആരും ദാഹജലമില്ലാതെ കഷ്ടപ്പെടരുതെന്ന ആഗ്രഹം കൊണ്ടാണ് ഈ സൗകര്യം ഒരുക്കിയതെന്ന് രവി പറയുന്നു. വേനല്‍ക്കാലത്ത് മാത്രമല്ല എല്ലാ കാലത്തും കുടിവെള്ളം പൊതുജനങ്ങള്‍ക്കു നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീശിവ മുന്നാട് എര്‍ത്ത്മൂവേഴ്‌സ് ഉടമയാണ് രവി. ശനിയാഴ്ച ജലദിനത്തിലാണ് ഇത് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കിയത്. കുടിവെള്ള വിതരണ ഉദ്ഘാടനം ബേഡകം സിഐ രാജീവന്‍ വലിയ വളപ്പില്‍ നിര്‍വഹിച്ചു. ഇ കുഞ്ഞികൃഷ്ണന്‍ നായര്‍, ലയണ്‍സ് ക്ലബ് ഭാരവാഹികളായ സുകുമാരന്‍, ജയചന്ദ്രന്‍, ഓട്ടോഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
