ബംഗളൂരു: കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം ഇരട്ടിയാക്കിക്കൊണ്ടുള്ള ബില്‍ നിയമസഭയില്‍. എംഎല്‍എ മാര്‍ക്ക് 40,000 രൂപയാണ് ഇപ്പോഴത്തെ അടിസ്ഥാന ശമ്പളം. അത് ഒറ്റയടിക്ക് 80,000 രൂപയാക്കി. അലവന്‍സുകള്‍ ഉള്‍പ്പെടെ എംഎല്‍എമാര്‍ക്കിപ്പോള്‍ മൂന്നു ലക്ഷത്തോളം രൂപ മാസവരുമാനമുണ്ട്. ശമ്പള വര്‍ദ്ധനവോടെ അതു അഞ്ചുലക്ഷത്തോളമാവും.
മുഖ്യമന്ത്രിയുടെ ശമ്പളം 75,000 രൂപയില്‍ നിന്ന് ഒന്നര ലക്ഷമായി ഉയര്‍ത്തി. മന്ത്രിമാര്‍ക്കു നിലവില്‍ 60,000 രൂപയാണ് ശമ്പളം. അതു ഒന്നേകാല്‍ ലക്ഷമാക്കി.
എം എല്‍ എമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതു അഴിമതി കുറക്കാന്‍ സഹായിക്കുമെന്നു മന്ത്രി എം ബി പാട്ടീല്‍ ജനപ്രതിനിധികളുടെ ശമ്പള വര്‍ധനവിനെ അനുകൂലിച്ചു കൊണ്ടു പറഞ്ഞു.
സാധാരണക്കാരെപ്പോലെ ജനപ്രതിനിധികളും കഷ്ടപ്പെടുകയാണെന്നു ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു. എല്ലാവര്‍ക്കും ജീവിക്കണം. ബി ജെ പി എം എല്‍ എ മാരും നേതാക്കന്മാരും ഈ ബില്ലിനെക്കുറിച്ചു മൗനം പാലിച്ചു.
