കാസര്‍കോട്: പിക്ക് വാന്‍ ക്രെയിനില്‍ ഇടിച്ചതിനെ തുടര്‍ന്ന് തകര്‍ന്ന വാഹനത്തില്‍ ഡ്രൈവര്‍ കുടുങ്ങിയത് മണിക്കൂറോളം. ഒടുവില്‍ ഫയര്‍ഫോഴ്‌സെത്തി ആളെ പുറത്തെടുത്തു. പരിക്കേറ്റ നിയാസ് എന്ന യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് മൊഗ്രാല്‍ പെര്‍വാഡില്‍ ആണ് അപകടമുണ്ടായത്. ക്രെയിനില്‍ പിക്കപ്പ് വാന്‍ ഇടിച്ച് തകരുകയായിരുന്നു. ഫയര്‍ഫോഴ്‌സ് ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് പിക്ക് വാനിന്റെ ബോഡി കട്ട് ചെയ്താണ് ആളെ പുറത്തെടുത്തത്. രണ്ടുകാലിനും പരിക്കേറ്റിരുന്നു. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ സണ്ണി ഇമ്മാനുവലിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ പിജി ജീവന്‍, എസ് അരുണ്‍ കുമാര്‍, ടി അമല്‍ രാജ്, ജിത്തു തോമസ്, സിവി ഷബില്‍ കുമാര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
