ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളില്‍ മരം പൊട്ടിവീണു. ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ബല്‍ത്തങ്ങാടി ബെല്യാലു പെരിയഡ്ക കര്പുവില് താമസിക്കുന്ന എസ്എല്‍ പ്രവീണ്‍(25) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ഗുരുവായനക്കെരെ-ഉപ്പിനങ്കടി സംസ്ഥാന പാതയിലെ ജരിഗെബൈലു പള്ളിക്ക് സമീപമായിരുന്നു അപകടം. ഓടുന്ന ബൈക്കിന് മുകളില്‍ മാവിന് കൊമ്പ് പൊട്ടിവീഴുകയായിരുന്നു. പ്രവീണ്‍ തലയിടിച്ച് റോഡില്‍ വീണു. പിന്നാലെ വന്ന വാഹനയാത്രക്കാര്‍ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ബെല്‍ത്തങ്ങാടി താലൂക്ക് ഗവ.ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം വെള്ളിയാഴ്ച രാവിലെ നടക്കും. മംഗളൂരുവിലെ ഒരു സ്വകാര്യ ബാങ്കില്‍ ജീവനക്കാരനായിരുന്നു പ്രവീണ്‍. പിതാവ് സഞ്ജീവി.
