കാസര്‍കോട്: പുത്തിഗെ പഞ്ചായത്തിലെ ബാഡൂര്‍പദവില്‍ ബൈക്കില്‍ കാറിടിച്ച് യുവാവിനു സാരമായി പരിക്കേറ്റു. ബാഡൂര്‍, പാടിയിലെ വി.പി സന്ദേശ് കുമാറി(21)നാണ് പരിക്കേറ്റത്. ഇയാളെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അപകടം. സന്ദേശ് കുമാര്‍ ഓടിച്ചിരുന്ന ബൈക്കില്‍ എതിര്‍ ഭാഗത്തു നിന്നു എത്തിയ കാറിടിച്ചാണ് അപകടം ഉണ്ടായതെന്നു പറയുന്നു.
