കാസര്‍കോട്: കുടുംബത്തെ ഇറക്കിവിട്ട് കേരള ബാങ്ക് വീടു ജപ്തി ചെയ്തു. നീലേശ്വരം, പരപ്പച്ചാലിലെ ജാനകി, മകന്‍ വിജേഷ്, ഭാര്യ വിപിന, ഇവരുടെ ഏഴും മൂന്നും വയസ്സുള്ള രണ്ടു കുട്ടികളെയും ഇറക്കിവിട്ടാണ് വീട് ജപ്തി ചെയ്തത്.
ആറര ലക്ഷം രൂപ കുടിശ്ശിക ആയതിനെ തുടര്‍ന്നാണ് ബാങ്കിന്റെ നടപടി. കുടുംബം പുറത്തു പോയ സമയത്താണ് ബാങ്കുകാര്‍ എത്തി വീടു പൂട്ടി സീല്‍ ചെയ്തത്. അകത്ത് കയറാനാകാത്തത് കാരണം വയോധികയും കുട്ടികളും അടങ്ങുന്ന കുടുംബം വരാന്തയിലാണ് കിടന്നുറങ്ങിയത്. വായ്പ തിരിച്ചടക്കാന്‍ സാവകാശം നല്‍കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

