ഉദിനൂരിൽ ചുമട്ടുതൊഴിലാളിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: ചുമട്ട് തൊഴിലാളിയെ ഉദിനൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. നടക്കാവ് സ്വദേശി ടി വി ശരത്ത് (35) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെ ഉദിനൂർ റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം. ചന്തേര പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
പരേതനായ കെ ഭാസ്കരന്റെയും ടി വി ഉഷയുടെയും മകനാണ്. ഭാര്യ: ആതിര (മണിയനൊടി). സഹോദരൻ: ഷനൂപ് (അലുമിനിയം ഫാബ്രിക്കേഷൻ).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page