കാസര്‍കോട്: ബൈക്കില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിനു ദാരുണാന്ത്യം.
കുമ്പള, പേരാല്‍ കണ്ണൂരിലെ ത്യാംപണ്ണ പൂജാരിയുടെ മകന്‍ രവിചന്ദ്ര(35)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നേകാല്‍ മണിയോടെ ഷിറിയ ദേശീയ പാതയിലെ പെട്രോള്‍ പമ്പിനു മുന്നിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ രവിചന്ദ്ര അപകടസ്ഥലത്തു തന്നെ മരിച്ചു. പുത്തിഗെ പഞ്ചായത്തു ഒന്‍പതാം വാര്‍ഡ് അംഗം ജനാര്‍ദ്ദന പൂജാരിയുടെ സഹോദരനാണ് രവിചന്ദ്ര.
അമ്മ: സുന്ദരി. ഭാര്യ: സന്ധ്യ. മകള്‍: ആരാധ്യ. മറ്റു സഹോദരങ്ങള്‍: മോഹന, യോഗീഷ്, ശിവരാമ, ജയകര, രേവതി, സത്യ, മോഹിനി, വാരിജ.