കാസര്‍കോട്: കാസര്‍കോട് തുറമുഖ നിര്‍മ്മാണ സ്ഥലത്ത് ജോലിക്കാര്‍ക്ക് ഭക്ഷണം ഉണ്ടാക്കുന്നതിനു സഹായിക്കാന്‍ എത്തിയ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍, ആറളം, കീഴ്പ്പള്ളി കോയ്യോട് സ്വദേശി പാടിക്കാ മണ്ണില്‍ പരേതനായ നൂറുദ്ദീന്റെ മകന് എന്‍ നിസാര്‍ (46) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഭക്ഷണം ഉണ്ടാക്കി കഴിഞ്ഞ ശേഷം വിശ്രമിക്കുന്നതിനിടയില്‍ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. നേരത്തെ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായിട്ടുള്ള നിസാര്‍ ഒരാഴ്ച മുമ്പാണ് അമ്മാവനെ പാചകകാര്യത്തില്‍ സഹായിക്കുന്നതിനായി കാസര്‍കോട്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സ്വദേശത്തേക്ക് കൊണ്ടു പോകും. മാതാവ്: ആമിന. ഭാര്യ: റജില. മക്കള്‍: നിഷാദ്, നിയാസ്, നാസിദ്. മരുമക്കള്‍: തസ്നീഫ, സഹോദരങ്ങള്‍: സീനത്ത്, ബദ്റു.
