കാസര്‍കോട്: ബൈക്കില്‍ കടത്തുകയായിരുന്ന കര്‍ണ്ണാടക നിര്‍മ്മിത പാക്കറ്റ് മദ്യവുമായി യുവാവ് അറസ്റ്റില്‍. എന്‍മകജെ മണിയമ്പാറ അരമങ്കിലത്തെ എസ് ജഗദീഷി(42)നെയാണ് ബദിയഡുക്ക എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. കൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്. എന്‍മകജെ, ഇടിയടുക്കയില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനക്കിടയിലാണ് ജഗദീഷ് അറസ്റ്റിലായത്. ഇയാളില്‍ നിന്നു 180മില്ലിയുടെ 48 ടെട്രാപാക്ക് കര്‍ണ്ണാടക മദ്യം പിടികൂടി.
എകസൈസ് സംഘത്തില്‍ ഐ.ബി അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് ജേക്കബ്, സിഇഒമാരായ കെ. വിനോദ്, പി. സദാനന്ദന്‍, ഡ്രൈവര്‍ സത്യന്‍ എന്നിവരും ഉണ്ടായിരുന്നു.
