മംഗ്‌ളൂരുവില്‍ വന്‍ മയക്കുമരുന്നു വേട്ട; 37.87 കിലോ എംഡിഎംഎയുമായി വിദേശ യുവതികള്‍ അറസ്റ്റില്‍

മംഗ്‌ളൂരു: മംഗ്‌ളൂരുവില്‍ വന്‍ മയക്കുമരുന്നു വേട്ട; 75 കോടിയില്‍ അധികം രൂപ വിലമതിക്കുന്ന 37.87 കിലോ ഗ്രാം എംഡിഎംഎയുമായി രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്മാരെ ബംഗ്‌ളൂരുവില്‍ വച്ച് മംഗ്‌ളൂരു സിസിബി പൊലീസ് അറസ്റ്റു ചെയ്തു. ബാംബഫാന്റ (21), അബി ഗെയ്ല്‍ അഡോണിസ് (30) എന്നിവരാണ് അറസ്റ്റിലായത്.
2024ല്‍ പമ്പ് വെല്ലിനു സമീപത്തെ ഒരു ലോഡ്ജില്‍ വച്ച് മയക്കു മരുന്ന് വില്‍പ്പന നടത്തിയതിന് ഹൈദര്‍ അലി എന്നയാള്‍ അറസ്റ്റിലായിരുന്നു. ഇയാള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയത് നൈജീരിയന്‍ പൗരനായ പീറ്റര്‍ ഇ.കെ.ഡി ബെലോന്‍വോ ആണെന്നു കണ്ടെത്തുകയും 6.248 കിലോഗ്രാം എംഡിഎംഎയുമായി ഇയാള്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇയാളില്‍ നിന്നു ലഭിച്ച സൂചനകളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദക്ഷിണാഫ്രിക്കന്‍ യുവതികളെ ബംഗ്‌ളൂരുവില്‍ വച്ച് പിടികൂടിയത്. കര്‍ണ്ണാടകയിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണ് ഇപ്പോള്‍ നടന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സമസ്ത നൂറാം വാര്‍ഷിക മഹാ സമ്മേളനത്തിനു ഇന്നു കൊടിയേറ്റം; സമ്മേളന നഗരിയിലേയ്ക്കുള്ള 100 പതാകകള്‍ തളങ്കര മാലിക് ദിനാറില്‍ നിന്നു പുറപ്പെടും, വൈകുന്നേരം 4.30ന് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും

You cannot copy content of this page