ബത്തേരി: കോളജ് വിദ്യാര്‍ഥികളില്‍നിന്നു കഞ്ചാവ് അടങ്ങിയ മിഠായി പൊലീസ് പിടികൂടി. രണ്ടു വിദ്യാര്‍ഥികള്‍ പിടിയില്‍. ഓണ്‍ലൈന്‍ വഴിയാണ് കഞ്ചാവ് മിഠായികളുടെ വ്യാപാരം. വിദ്യാര്‍ഥികള്‍ കൂടിനില്ക്കുന്നതു കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണു കഞ്ചാവ് മിഠായി കണ്ടെടുത്തത്.
ഇതേ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥിയാണ് വില്‍പ്പന നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പ് വഴിയാണ് മിഠായി വാങ്ങിയതെന്ന് വിദ്യാര്‍ഥി പൊലീസിന് മൊഴി നല്കി. മൂന്നു മാസമായി മിഠായി ഓണ്‍ലൈന്‍ വഴി വാങ്ങി വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്നതായി ചോദ്യം ചെയ്യലില്‍ വിദ്യാര്‍ഥി പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് ഓണ്‍ലൈനിലൂടെ വാങ്ങി മുപ്പത് രൂപ നിരക്കില്‍ കഞ്ചാവ് മിഠായി വില്‍പ്പന നടത്തിയതെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ എന്‍ഡിപിഎസ് വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
