സ്‌കൂട്ടറില്‍ വാനിടിച്ച് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു

കണ്ണൂര്‍: കോളേജിലേക്ക് പോകുന്നതിനിടയില്‍ സ്‌കൂട്ടറില്‍ പിക്കപ്പ് വാനിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. മട്ടന്നൂര്‍ കോണ്‍കോഡ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി കെ.ടി റസല്‍ (19) ആണ് മരിച്ചത്. വേങ്ങാട്, കൂരിയാട്ടെ ടി.കെ അബ്ദുല്‍ റസാഖ്-സലീന ദമ്പതികളുടെ മകനാണ്. വ്യാഴാഴ്ച രാവിലെ കോളേജിലേക്ക് പോകുന്നതിനിടയില്‍ പനയത്താം പറമ്പിനടുത്ത്, മത്തിപ്പാറയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ രാത്രി പത്തു മണിയോടെയാണ് മരണം സംഭവിച്ചത്. സഹോദരന്‍: റയാന്‍ (വട്ടിപ്രം യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥി), കോണ്‍ഗ്രസ് (എസ്) ജില്ലാ ട്രഷററായ ടി.കെ.എ ഖാദറിന്റെ സഹോദര പുത്രനാണ് റസല്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page