ഒന്നര വര്‍ഷമായി ഒരുമിച്ചാണ് താമസം; 60 -ാം വയസില്‍ കാമുകിയെ തുറന്ന് പറഞ്ഞ് ബോളിവുഡ് താരം ആമിര്‍ഖാന്‍

മുംബൈ: തന്റെ പുതിയ കാമുകിയെ പരിചയപ്പെടുത്തി ബോളിവുഡ് താരം ആമിര്‍ ഖാന്‍. 25 വര്‍ഷം സുഹൃത്തായി കൂടെയുള്ള ഗൗരി സ്പ്രാറ്റ് ആണ് ആമിര്‍ ഖാന്റെ പുതിയ ഗേള്‍ഫ്രണ്ട്. തന്റെ 60 ാം പിറന്നാളിന് മുന്നോടിയായിയാണ് മാധ്യമങ്ങളോട് ഗൗരിയുമായുള്ള ബന്ധം ആമിര്‍ഖാന്‍ വെളിപ്പെടുത്തിയത്.
ഒന്നര വര്‍ഷത്തിലായി പ്രണയത്തിലാണ്. ബംഗളൂരുകാരിയായ ഗൗരി ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിലാണ് ജോലി ചെയ്യുന്നത്. ആറ് വയസുള്ള ഒരു മകന്റെ അമ്മയായ ഗൗരിക്കൊപ്പം താന്‍ ലിവിങ് ടുഗദറിലാണ്. ഞങ്ങള്‍ ഈ ബന്ധത്തെ ഗൗരവത്തോടെ കാണുകയും സന്തോഷത്തോയിരിക്കുകയും ചെയ്യുന്നു. ഒന്നര വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചാണ് ജീവിക്കുന്നത്. ഗൗരിയെ പരിചയപ്പെടുത്തി ആമിര്‍ഖാന്‍ പറഞ്ഞു. ഗൗരി പ്രൊഡക്ഷന്‍ മേഖലയില്‍ ജോലി ചെയ്യുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം മുംബൈയിലെ തന്റെ വീട്ടില്‍ വച്ച് സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ഗൗരിയെ പരിചയപ്പെടുത്തിയ കാര്യവും ആമിര്‍ഖാന്‍ വെളിപ്പെടുത്തി. കഭി കഭി മേരെ ദില്‍ മേ എന്ന ഗാനവും പരിപാടിക്കിടെ ആമിര്‍ ഖാന്‍ ആലപിച്ചു.
വിവാഹം എനിക്ക് ചേരുന്നതാണോ അല്ലയോ എന്നൊന്നും ഈ 60 -ാം വയസില്‍ എനിക്കറിയില്ല. എന്റെ കുട്ടികള്‍ സന്തുഷ്ടരാണ്. എന്റെ മുന്‍ ഭാര്യയുമായി ഇത്രയും മികച്ച ബന്ധങ്ങള്‍ ഉണ്ടായിരിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ ഭാഗ്യവാനാണ് ആമിര്‍ കൂട്ടിച്ചേര്‍ത്തു. ആമിര്‍ ഖാന്‍ ആദ്യം വിവാഹം ചെയ്തത് റീന ദത്തെയെയാണ്. ആ ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട്. ജുനൈദും, ഇറ ഖാനും. പിന്നീട് 2005 ല്‍ ആമിര്‍ ഖാന്‍ സംവിധായിക കിരണ്‍ റാവുവിനെ വിവാഹം ചെയ്തു. എന്നാല്‍ 2021 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഇരുവരുടെയും മകനാണ് ആസാദ്.
ആമിര്‍ നായകനായി വരാനിരിക്കുന്ന ചിത്രം സിത്താരെ സമീന്‍ പര്‍ ആണ്. താരെ സമീന്‍ പറിന്റെ രണ്ടാം ഭാഗമായിരിക്കും സിത്താരെ സമീന്‍ പര്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആമിര്‍ ഖാനായിരുന്നു ചിത്രത്തിന്റെ നിര്‍മാണവും.

Subscribe
Notify of
guest


0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
Light
Dark