കാസര്‍കോട്: തലപ്പാടി മുതല്‍ തൃക്കണ്ണാട് വരെയുള്ള 87.65 കിലോമീറ്റര്‍ കടല്‍ത്തീരത്ത് കാലവര്‍ഷക്കാലത്ത് അനുഭവപ്പെടുന്ന രൂക്ഷമായ കടല്‍ക്ഷോഭം നേരിടുന്നതിനു ടെട്രോപോഡ് ഉപയോഗിച്ചു പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നതിനുള്ള പ്രൊപ്പോസല്‍ മേലധികാരികള്‍ക്ക് നല്‍കിയെന്നു കാസര്‍കോട് ജലസേചന ഉപവിഭാഗം എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.
താലൂക്ക്തല അദാലത്തില്‍ മൊഗ്രാല്‍ ദേശീവേദി നല്‍കിയ പരാതിയിലാണ് നടപടി.
മഞ്ചേശ്വരം താലൂക്കില്‍ കണ്വതീര്‍ഥ കടപ്പുറം, ഷിറിയ കടപ്പുറം, കോയിപ്പാടി കടപ്പുറം, നാങ്കി- കൊപ്പളം കടപ്പുറം, കാസര്‍കോട് താലൂക്കില്‍ കാവുഗോളി കടപ്പുറം, കീഴൂര്‍ ഹാര്‍ബറിന് സമീപം കീഴൂര്‍ കടപ്പുറം, ഉദുമ ഗ്രാമപഞ്ചായത്തില്‍ കീഴിലുള്ള തൃക്കണ്ണാട് ബേക്കല്‍ കടപ്പുറം, കാപ്പില്‍ ബീച്ച്, കൊപ്പല്‍-കൊവ്വല്‍ കടപ്പുറം എന്നീ സ്ഥലങ്ങളിലേക്കാണ് തുടക്കമെന്ന നിലയില്‍ ടെട്രോപോഡ് ഉപയോഗപ്പെടുത്തി കൊണ്ടുള്ള കടല്‍ഭിത്തി നിര്‍മ്മാണത്തിന് പ്രൊപ്പോസല്‍ നല്‍കിയതെന്ന് അറിയിപ്പില്‍ പറഞ്ഞു.
പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ ഫണ്ടും അംഗീകാരവും നല്‍കണമെന്ന് ദേശീയവേദി സര്‍ക്കാരിനോടഭ്യര്‍ത്ഥിച്ചു.
