വീട്ടുമുറ്റത്ത് പൊങ്കാലയിട്ട് ഗായിക കെഎസ് ചിത്ര; ചിത്രങ്ങള്‍ പങ്ക് വച്ചു

തിരുവനന്തപുരം: എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും വീട്ടു മുറ്റത്ത് ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ട് ഗായിക കെ.എസ് ചിത്ര. പൊങ്കാല ഇട്ടതിന്റെ ചിത്രങ്ങള്‍ കെ.എസ് ചിത്ര തന്നെ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. എല്ലാ ഭക്തര്‍ക്കും ആറ്റുകാല്‍ പൊങ്കാല ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഗായിക ചിത്രങ്ങള്‍ പങ്കുവച്ചത്. കൈകൂപ്പി പ്രാര്‍ത്ഥനയോടെ നില്‍ക്കുന്ന താരത്തെയാണ് ചിത്രങ്ങളില്‍ കാണാന്‍ കഴിയുക. ആറ്റുകാല്‍ അമ്മയുടെ നിറഞ്ഞ ഭക്തയാണ് ചിത്ര. മുമ്പൊക്കെ ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാല ഇടുന്നതിനായി പോകുമായിരുന്നെങ്കിലും ഇപ്പോള്‍ ആ പതിവുകളില്ല. ഏതാനും വര്‍ഷങ്ങളായി വീട്ടില്‍ തന്നെയാണ് ഗായിക പൊങ്കാല അര്‍പ്പിക്കുന്നത്. ഇത്തവണയും നിരവധി സെലിബ്രിറ്റികളാണ് പൊങ്കാല അര്‍പ്പിക്കുവാനായി ആറ്റുകാലില്‍ എത്തിയത്. ചിപ്പി, വീണ വിജയന്‍, പാര്‍വ്വതി, മരുമകള്‍ താരിണി കലിംഗരായര്‍, ആനി എന്നിവരൊക്കെ പൊങ്കാല അര്‍പ്പിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
വയോധികയെ മുറിയില്‍ പൂട്ടിയിട്ട് അലമാരയില്‍ നിന്നു 10000 രൂപ കവര്‍ന്നു; തുടര്‍ന്ന് കഴുത്തില്‍ കത്തി വച്ച് കമ്മലുകള്‍ ഊരിയെടുത്തു, പട്ടാപ്പകല്‍, നാടിനെ നടുക്കിയ കവര്‍ച്ച ചീമേനിയില്‍

You cannot copy content of this page