മലയോര മേഖലയിലെ ആദ്യകാല സിപിഐ നേതാവ് മുല്ലൂര്‍ തോമസ് അന്തരിച്ചു

കാസര്‍കോട്: മലയോര മേഖലയിലെ ആദ്യ കാല സിപിഐ നേതാവും ജില്ലാ കൗണ്‍സില്‍ മുന്‍ അംഗവുമായിരുന്ന നീലേശ്വരം ചിറപ്പുറത്തെ മുല്ലൂര്‍ തോമസ് (88) അന്തരിച്ചു. ആദ്യകാല കുടിയേറ്റ കര്‍ഷകനായിരുന്നു. നിലവില്‍ ചോയ്യംകോട് സിപിഐ ബ്രാഞ്ചംഗമായിരുന്നു. പരേതയായ റോസമ്മയാണ് ഭാര്യ.
മക്കള്‍: ജോര്‍ജ് തോമസ് (റിട്ട.എസ് ബി ടി), പോള്‍ തോമസ്(കരിന്തളം), അല്ലി തോമസ്(ചിറ്റാരിക്കല്‍)
ലെനിന്‍ തോമസ്(ദുബായ്). മരുമക്കള്‍: മോളി (അദ്ധ്യാപിക), ഷേര്‍ളി(ഭീമനടി), ജോസഫ്(ചെറുപുഴ),
ജുബി(കട്ടപ്പട്ടന). സഹോദരങ്ങള്‍: പരേതനായ ജോസഫ് മുല്ലൂര്‍(പാപ്പച്ചന്‍), അന്നക്കുട്ടി വട്ടക്കുന്നേല്‍, മറിയക്കുട്ടി വാഴപ്പള്ളില്‍, ത്രേസ്യാമ്മ പടിഞ്ഞാറെ കൂറ്റ് (എല്ലാവരും തൊടുപുഴ).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page