കാസര്‍കോട്: മാങ്ങാ ജ്യൂസില്‍ എലിവിഷം കലര്‍ത്തി കുടിച്ച് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ഗുരുതര നിലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അംഗന്‍വാടി ഹെല്‍പര്‍ മരിച്ചു. ബദിയഡുക്ക, പെര്‍ഡാല, ബാലടുക്ക ഹൗസിലെ എ. അരുണ്‍ കുമാറിന്റെ ഭാര്യ ബി ലീലാവതി (52)യാണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച ഒരു മണിയോടെയാണ് ലീലാവതി വിഷം കഴിച്ചത്. അവശനിലയില്‍ കാണപ്പെട്ട ഇവരെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ മംഗ്‌ളൂരു വെന്‍ലോക്ക് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെ മരണം സംഭവിച്ചു. ഭര്‍ത്താവിന്റെ പരാതിയില്‍ ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ചെന്നാറക്കട്ട അംഗന്‍വാടിയിലെ ഹെല്‍പ്പറായി ജോലി ചെയ്തു വരികയായിരുന്നു ലീലാവതി. മക്കള്‍: പ്രേംരാജ്, പ്രസീത, പ്രദീപ്, പ്രതീക്ഷ. മരുമക്കള്‍: അക്ഷത, കുശാലാക്ഷ, ശ്രീജു, ധനിഷ. സഹോദരങ്ങള്‍: ചന്ദ്രാവതി, ഗുലാബി, യശോദ, രത്‌ന, ദേവകി. മരണകാരണം പൊലീസ് അന്വേഷിക്കുന്നുണ്ട്.
