കാസര്‍കോട്: തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ശമ്പളം കാലാനുസൃതമാക്കണമെന്നും ആവശ്യപ്പെട്ടു കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയിസ് യൂണിയന്‍ (എഐടിയുസി)മലബാര്‍ മേഖലാ പ്രചരണ ജാഥ ആരംഭിച്ചു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും എഐടിയുസി സംസ്ഥാന സെക്രട്ടറിയുമായ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ജാഥാ ക്യാപ്ടന്‍ മനോജ് കുമാറിനു പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ബിജു ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന ജന.സെക്രട്ടറി എം.ജി രാഹുല്‍, എഐടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി ടി. കൃഷ്ണന്‍, ജില്ലാ പ്രസിഡണ്ട് കെ.എസ് കുര്യാക്കോസ്, വി രാജന്‍, ടി. അഷ്‌റഫ്, ഡി ഷാജു, സി.വി ബാബുരാജ്, പ്രശാന്ത് പ്രസംഗിച്ചു.
