കാസര്‍കോട്: സഹോദരങ്ങളെ തടഞ്ഞു നിര്‍ത്തി കൈകൊണ്ട് അടിച്ചും കല്ലു കൊണ്ട് കുത്തിയും പരിക്കേല്‍പ്പിച്ചുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നെക്രാജെ, നെല്ലിക്കട്ടയിലെ നിസാമുദ്ദീന്‍ മന്‍സിലിലെ എന്‍.എം നിസാമുദ്ദീ(23)ന്റെ പരാതി പ്രകാരം സക്കറിയ, അഷ്‌റഫ്, ഷെരീഫ്, ഉമ്പായി, മന്‍സര്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റു അഞ്ചു പേര്‍ക്കുമെതിരെയാണ് ബദിയഡുക്ക പൊലീസ് കേസെടുത്തത്. മാര്‍ച്ച് 9ന് രാത്രി നെല്ലിക്കട്ടയിലെ ഒരു വ്യാപാര സ്ഥാപനത്തിനു സമീപത്തു വച്ചാണ് തന്നെയും സഹോദരനെയും അക്രമിച്ചതെന്നു നിസാമുദ്ദീന്‍ പരാതിയില്‍ പറഞ്ഞു. മുന്‍ വിരോധമാണ് അക്രമത്തിനു കാരണമെന്നു കൂട്ടിച്ചേര്‍ത്തു.
