കാസർകോട്: സിഗ്നൽ തകരാറിനെ തുടർന്ന് മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ട്രെയിനുകൾ വൈകി. മംഗളൂരുവിൽ നിന്ന് 4.55 ന് പുറപ്പെടേണ്ട എം ജി ആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് ആറുമണിക്കാണ് പുറപ്പെടാനായത്. 5.57 ന് പുറപ്പെടേണ്ട മംഗളൂരു കണ്ണൂർ പാസഞ്ചർ, മാവേലി എക്സ്പ്രസ് എന്നീ ട്രെയിനുകളും വൈകി ഓടുമെന്നാണ് അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം. ഒരു മണിക്കൂറിനുശേഷം സിഗ്നൽ തകരാർ പരിഹരിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു.
