കണ്ണൂര്‍: ബൈക്കില്‍ ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. കണയന്നൂരിലെ നിഖില്‍ മോഹനാണ് (32) മരിച്ചത്. സ്വകാര്യ ബസ് കണ്ടക്ടറാണ്. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ ചക്കരക്കല്ലിന് സമീപത്തുള്ള വളവില്‍ പീടികയിലാണ് അപകടം. അഞ്ചരക്കണ്ടിയില്‍ നിന്ന് ചക്കരക്കല്ലിലേക്ക് വരികയായിരുന്ന ബൈക്കും എതിരേ വന്ന ബസുമാണ് കൂട്ടിയിടിച്ചത്.
സാരമായി പരുക്കേറ്റ നിഖിലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഭിലാഷ് പപ്പടം ഉടമ മോഹനന്റെയും നിഷയുടെയും മകനാണ്. സഹോദരന്‍: ഷിമില്‍.
