കാസര്‍കോട്: കുണ്ടംകുഴി ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്രം മഹാകുംഭ ദ്രവ്യകലശ മഹോത്സവം മേയ് 28 മുതല്‍ ജൂണ്‍ രണ്ടുവരെ നടക്കും. ഉത്സവ നടത്തിപ്പിന് 1001 അംഗ ഉത്സവാഘോഷ കമ്മിറ്റി രൂപീകരിച്ചു. ചെയര്‍മാനായി കോടോത്തു വേണുഗോപാലന്‍ നായരെയും വര്‍ക്കിംഗ് ചെയര്‍മാനായി ഇ. മാധവന്‍ നായര്‍ ബര്‍ള്ളത്തേയും ജന.കണ്‍വീനറായി എ. മാധവന്‍ നായര്‍ പാലക്കാലിനെയും ട്രഷററായി സി. ഭാസ്‌കരന്‍ നായര്‍ ചെറുവത്തൂരിനെയും തിരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ചു.
ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് കോടോത്ത് വേണുഗോപാലന്‍ നായര്‍ ആധ്യക്ഷ്യം വഹിച്ചു. ക്ഷേത്ര തന്ത്രി ഐ.കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍, വിവിധ ക്ഷേത്ര സ്ഥാനികര്‍, ഭജനമന്ദിരം പ്രതിനിധികള്‍, സാമൂഹ്യ-രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
