ഉദുമ: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പൊയ്‌നാച്ചി ടാഗോര്‍ ലൈബ്രറിയും മാങ്ങാട് മൈത്രി വായനശാലയും ചേര്‍ന്നു വീട്ടുമുറ്റ പുസ്തക ചര്‍ച്ച നടത്തി.
സരസ്വതി മാങ്ങാടിന്റെ സൂര്യോദയം കാണാന്‍ പറ്റുന്ന വീട്-കഥാസമാഹാര ചര്‍ച്ച കൃപാജ്യോതി ഉദ്ഘാടനം ചെയ്തു. കെ.പി ലേഖ, എ.കെ ശശിധരന്‍, സരസ്വതി, രാജന്‍ കെ. പൊയ്‌നാച്ചി, രുഗ്മണി ജനാര്‍ദ്ദനന്‍, വിനീഷ രവിദാസ്, ശോഭന ശ്രീധരന്‍, ലവിത നിശാന്ത്, എ. ഗോപിനാഥന്‍, എ പ്രജിഷ പ്രസംഗിച്ചു.
ബോവിക്കാനത്ത് വായനാവസന്തം തുടങ്ങി
ബോവിക്കാനം: കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വായനാവസന്തം പരിപാടി ബെള്ളിപ്പാടിയില്‍ പഞ്ചായത്ത് മെമ്പര്‍ വി. സത്യവതി ഉദ്ഘാടനം ചെയ്തു. വനിതാ പൊലീസ് ഓഫീസര്‍ വി. സത്യവതി ആദ്യ പുസ്തകം സ്വീകരിച്ചു. അനിതാ കുമാരി, ജയചന്ദ്രന്‍, ഇ. ലത, രാജേഷ് പി.ജി, ലതിക എം, സി.കെ ബാലകൃഷ്ണന്‍, രാഘവന്‍ ബെള്ളിപ്പാടി, ശോഭ പ്രസംഗിച്ചു.
