കാസർകോട്: ചീമേനിയിലെ ജനകീയ ഡോക്ടർ കാറമേലിലെ ഡോ:എം.മുരളീധരൻ(66) അന്തരിച്ചു. പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ മുൻ സിവിൽ സർജൻ ആയിരുന്നു. വർഷങ്ങളായി ചീമേനിയിലാണ് സേവനം ചെയ്തത്. ചീമേനിക്കാരുടെ പ്രിയപ്പെട്ട ഡോക്ടർ ആയിരുന്നു.ഭൗതിക ശരീരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചീമേനി വ്യാപാരഭവനിൽ പൊതുദർശനത്തിന് വക്കും. ആദരസൂചകമായി രാവിലെ 11 മണി മുതൽ 1 മണി വരെ ഏകോപന സമിതി ചീമേനി യൂണിറ്റ് ഹർത്താൽ ആചരിക്കും. പരേതരായ കെ.വി. കൃഷ്ണൻ്റെയും മാവിലാ മാധവിയുടെയും മകനാണ്.ഭീപയാണ് ഭാര്യ.മക്കൾ: ഡോ.വൃന്ദ (കിംസ് ശ്രീ ചന്ദ് ആശുപത്രി, കണ്ണൂർ ), ഡോ.സാന്ദ്ര (കെ എം സി ടി മെഡിക്കൽ കോളേജ്, കോഴിക്കോട് ).മര്യമക്കൾ: പ്രവീൺ (ഐടി, ബംഗളൂരു ), ഡോ:അരുൺ ദാസ് (ഇടുക്കി).സഹോദരങ്ങൾ:മധുസൂദനൻ (റിട്ട. സീനിയർ മാനേജർ, കെ എസ് എഫ് ഇ ), മാധവൻ ( പ്രൊഫ. സംസ്കൃത യൂണിവേഴ്സിറ്റി, തിരൂർ ), മനോജ് ( മാധവി മെഡിക്കൻസ്, ചീമേനി ), മഞ്ജുള ( പ്രിൻസിപ്പൽ, ജി.വി.എച്ച്.എസ്.എസ്, കല്ല്യാശേരി), പരേതനായ മുകുന്ദൻ ( റിട്ട അദ്ധ്യാപകൻ, ബിഇഎം എൽ പി സ്കൂൾ, പയ്യന്നൂർ ). സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കാറമേലിലെ സമുദായ ശ്മശാനത്തിൽ.
