കാസര്‍കോട്: വര്‍ധിച്ചു വരുന്ന ലഹരിമരുന്നു വ്യാപനം തടയാന്‍ സംസ്ഥാന വ്യാപകമായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ്’ സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി ജില്ലയില്‍ പരിശോധന ശക്തമാക്കി. ഹൊസ്ദുര്‍ഗ് ആവിക്കരയില്‍ 24 ഗ്രാം കഞ്ചാവ് കൈവശം വച്ച യുവാവിനെ എക്‌സൈസ് അറസ്റ്റുചെയ്തു. കുശാല്‍ നഗര്‍ സ്വദേശി മുഹമ്മദ് മുസ്തഫ(30)യെ ആണ് ഹൊസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിളിലെ ഇന്‍സ്‌പെക്ടര്‍ വിവി പ്രസന്നകുമാറും സംഘവും പിടികൂടിയത്. പ്രതിക്കെതിരെ എന്‍ഡിപിഎസ് കേസെടുത്തു. അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് കെകെ ബാലകൃഷ്ണന്‍, വി ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മനോജ് പി, സിജു കെ, മുരളിധരന്‍. എം എന്നിവരും എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.
