കാസർകോട്: വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെർക്കള, കെ.കെ. പുറത്തെ സ്വകാര്യ ആശുപത്രിക്കു സമീപത്തു വീടുകയറി അക്രമം . പരിക്കേറ്റ സൽമ(64), സിനാൻ (26) എന്നിവരെ ചെങ്കള നായനാർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഇരുചക്ര വാഹനങ്ങളിലും മറ്റും എത്തിയ സംഘമാണ് അക്രമം നടത്തിയതെന്നു പരാതിപ്പെട്ടു.സ്ഥലത്ത് മയക്കുമരുന്നു വിൽക്കുന്നതായി കാണിച്ച് ഒരു ക്ലബ്ബ് പ്രവർത്തകർ ആദൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ പേരിലാണ് ആക്രമിച്ചതെന്നു കൂട്ടിച്ചേർത്തു. വിദ്യാനഗർ പൊലീസ് കേസെടുത്തു.
