തളിപ്പറമ്പ്: ബൈക്ക് മറിഞ്ഞ് തളിപ്പറമ്പ് കോഫിഹൗസ് ജീവനക്കാരനായ യുവാവ് മരിച്ചു. പുഴക്കുളങ്ങര ജനകീയ വായനശാലക്ക് സമീപം താമസിക്കുന്ന എന്‍.വി.അമല്‍ (27)ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ കല്യാശേരി പി.സി.ആര്‍ ബാങ്ക് ഓഡിറ്റോറിയത്തിന് സമീപത്തായിരുന്നു അപകടം. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു യുവാവിനെ വാഹന യാത്രക്കാര്‍ കണ്ടത്. വിവരത്തെ തുടര്‍ന്ന് വളപട്ടണം പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം മൂന്നുമണിവരെ കോഫിഹൗസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു അമല്‍. അതിനുശേഷം വീട്ടില്‍ വന്ന് ബൈക്കെടുത്ത് യാത്ര പോവുകയായിരുന്നു. ഇരട്ട സഹോദരനായ അതുല്‍ അടുത്ത ദിവസം ഗള്‍ഫിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടയിലാണ് സഹോദരന്‍ അപകടത്തില്‍ മരിച്ചത്. പുഴക്കുളങ്ങരയിലെ നമ്പ്രാടത്ത് മോഹനന്റെയും പരേതയായ സരസ്വതിയുടെയും മകനാണ്. അഞ്ജന സഹോദരിയാണ്. സംസ്‌കാരം ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് പുഴക്കുളങ്ങര പൊതുശ്മശാനത്തില്‍.
