മലപ്പുറം: കിണറ്റിൽ വീണ് പത്തു വയസുകാരന് ദാരുണാന്ത്യം. മലപ്പുറം ചുങ്കത്തറ മദര്‍ വെറോണിക്ക സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥി അജ്വദ് ആണ് മരിച്ചത്. ചുങ്കത്തറയിലെ ആള് മറയില്ലാത്ത കിണറ്റിൽ ആണ് കുട്ടി വീണത്. കളിക്കുന്നതിനിടിയിൽ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നുവെന്നാണ് വിവരം. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
