കാസര്‍കോട്: കടയ്ക്കു മുന്നില്‍ കാര്‍ നിര്‍ത്തിയിട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മാരകായുധങ്ങളുമായി ആക്രമിക്കുകയും കട തകര്‍ക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ചെര്‍ക്കളയില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ തുടങ്ങി. രാവിലെ മുതല്‍ ഉച്ചയ്ക്കു ഒരു മണി വരെയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഹര്‍ത്താല്‍ നടത്തുന്നത്.
വ്യാഴാഴ്ച വൈകുന്നേരമാണ് ഹര്‍ത്താലിനും കേസുകള്‍ക്കും ആസ്പദമായ സംഭവം നടന്നത്. സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ചെര്‍ക്കള, ബംബ്രാണി നഗര്‍, കോയിപ്പാടിയിലെ റിനു മഹലില്‍ കെ.ആര്‍ ഹസൈനാര്‍, ചെര്‍ക്കളയിലെ സൈഫുദ്ദീന്‍ എന്നിവരുടെ പരാതിയില്‍ ചെര്‍ക്കളയിലെ നൗഫല്‍, ഇബ്രാഹിം, അറഫാത്ത്, ചൂരിമൂലയിലെ അബ്ദുല്‍ റാഫി, ബീട്ടിയടുക്കത്തെ തന്‍വീര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. മാരകായുധങ്ങളുമായി എത്തിയ സംഘം ചീത്തവിളിക്കുകയും കത്തി കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും കടയില്‍ അതിക്രമിച്ചു കയറി ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്തുവെന്നുമാണ് പരാതി.
അതേ സമയം നെക്രാജെ, നെല്ലിക്കട്ട, മലബാര്‍ ഹൗസില്‍ എന്‍ നൗഫല്‍, ഇബ്രാഹിം, അല്‍ത്താഫ്, ചെങ്കളയിലെ റാഫി, തന്‍വീര്‍ എന്നിവരുടെ പരാതിയില്‍ 20 പേര്‍ക്കെതിരെയും വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. ബാലടുക്കത്തെ ഷെരീഫ്, പാറക്കട്ടയിലെ ഹക്കിം, താച്ചു, ജല്ലു, സൈഫു, ഷുഹൈല്‍ തുടങ്ങി 20 പേര്‍ക്കെതിരെയാണ് കേസ്.
വ്യാഴാഴ്ച രാത്രി കെട്ടുംക്കല്ല് എന്ന സ്ഥലത്ത് വച്ച് അന്യായക്കാരനും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തു അക്രമിച്ചുവെന്നാണ് കേസ്.
