കാസര്‍കോട്: അടുത്തമാസം പനയാല്‍ കളിങ്ങോത്ത് വലിയവളപ്പ് ശ്രീ വയനാട്ട് കുലവന്‍ ദേവസ്ഥാനത്ത് നടക്കുന്ന തെയ്യംകെട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള ക്ഷണപത്രിക പ്രകാശനം ചെയ്തു. റിട്ട.എസ്.പി ബാലകൃഷ്ണന്‍ നായര്‍ പ്രകാശനം നിര്‍വഹിച്ചു. അഡ്വ.കെ ബാലകൃഷ്ണന്‍, ക്ഷേത്രസ്ഥാനികന്‍ കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ എന്നിവര്‍ ക്ഷണപത്രിക ഏറ്റുവാങ്ങി. പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരന്‍ യോഗം ഉദ്ഘാടനം ചെയ്തു. മഹോത്സവകമ്മിറ്റി ചെയര്‍മാന്‍ അഡ്വ.വിജയന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. പി കെ രാജേന്ദ്രനാഥ്, ക്ഷേത്രസ്ഥാനികന്‍ രവീന്ദ്രന്‍ കളക്കാരന്‍, എ രാമചന്ദ്രന്‍ നായര്‍ പെരിയ, കൃഷ്ണന്‍ ചട്ടഞ്ചാല്‍, മേലത്ത് ബാലകൃഷ്ണന്‍ നായര്‍, ഉദയമംഗലം സുകുമാരന്‍, ചിത്രഭാനു, ചന്തന്‍കുഞ്ഞി പനയാല്‍ സംസാരിച്ചു. സി നാരായണന്‍ സ്വാഗതവും ജിതിന്‍ചന്ദ്രന്‍ വെളുത്തോളി നന്ദിയും പറഞ്ഞു. ഏപ്രില്‍ 15,16,17 തീയതികളിലാണ് തെയ്യംകെട്ട് മഹോത്സവം നടക്കുക. കൂവ്വം അളക്കല്‍ ചടങ്ങ് മാര്‍ച്ച് 26ന് നടക്കും.
