-പി പി ചെറിയാൻ
വാഷിംഗ്ടണ്‍, ഡിസി: വാഷിംഗ്ടണ്‍ സ്റ്റേറ്റ് ഡെമോക്രാറ്റുകളുടെ ചെയര്‍പേഴ്‌സണ്‍ ഷാസ്റ്റി കോണ്‍റാഡിനെ ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി അസോസിയേറ്റ് ചെയര്‍പേഴ്‌സണായി നിയമിച്ചു. വാഷിംഗ്ടണ്‍ ഡെമോക്രാറ്റുകളെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആദ്യത്തെ ദക്ഷിണേഷ്യന്‍ വനിതയാണ് കോണ്‍റാഡ്.
കൊല്‍ക്കത്തയില്‍ ജനിച്ച അവര്‍ സിയാറ്റില്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പ്രിന്‍സ്റ്റണ്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ അഫയേഴ്‌സില്‍ ബിരുദം നേടിയിട്ടുണ്ട്.
”ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റിയുടെ അസോസിയേറ്റ് ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. 2024 ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കൊപ്പം ഡെമോക്രാറ്റുകള്‍ക്ക് എത്തിച്ചേരാന്‍ കഴിയാതിരുന്ന അമേരിക്കയിലെ ഏക സംസ്ഥാനം വാഷിംഗ്ടണ്‍ സ്‌റ്റേറ്റ് ആയിരുന്നു.