കുമ്പള: കുമ്പള ടൗണില്‍ തെരുവുനായ ശല്യം രൂക്ഷമായിരിക്കെ, നായ പൂച്ചയെ ഓടിച്ചിട്ട് ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതി പോസ്റ്റില്‍ കയറിയ പൂച്ചയെ സാമൂഹ്യ പ്രവര്‍ത്തകനും കുമ്പള മത്സ്യമാര്‍ക്കറ്റിലെ മത്സ്യ വില്‍പന തൊഴിലാളിയുമായ ആരിഫ് കടവത്ത് രക്ഷപ്പെടുത്തിയത് വേറിട്ട കാഴ്ചയായി.
ഇന്ന് രാവിലെ കുമ്പള മത്സ്യ മാര്‍ക്കറ്റ് റോഡില്‍ സിഎം സ്റ്റോറിന് മുന്‍വശമുള്ള വൈദ്യുതി പോസ്റ്റിലാണ് പൂച്ച കയറിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട ആരിഫ് കടവത്ത് വൈദ്യുതി പോസ്റ്റിലെ ഫ്യൂസ് ഊരി ആദ്യം വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പിന്നീട് വൈദ്യുതി പോസ്റ്റില്‍ കയറിയാണ് ആരിഫ് കടവത്ത് പൂച്ചയെ രക്ഷിച്ചത്. ആരിഫ് ഒരു ഇലക്ട്രീഷ്യന്‍ കൂടിയായതുകൊണ്ട് പൂച്ചയെ രക്ഷിക്കാനുള്ള വഴികളും എളുപ്പത്തിലായി.
