മരിക്കുന്നതിന് മുമ്പ് അവസാനമായി വന്ന കോള്‍ ആണ്‍ സുഹൃത്തിന്റേത്; പത്താംക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ യുവാവ് കസ്റ്റഡിയില്‍

തിരുവനന്തപുരം: നാവായിക്കുളത്ത് പത്താംക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ ആണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാവായിക്കുളം സ്വദേശിയായ അഭിജിത്തിനെ (28) ആണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. നാവായിക്കുളം കണ്ണംകോണത്ത് പതിനാറുകാരി ബുധനാഴ്ച തൂങ്ങിമരിച്ചിരുന്നു. മരിച്ച പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് അഭിജിത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. അവസാനമായി വിളിച്ചത് യുവാവായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അഭിജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആണ് പെണ്‍കുട്ടി വീട്ടില്‍ തൂങ്ങി മരിച്ചത്. ഈ സമയത്ത് വീട്ടില്‍ പെണ്‍കുട്ടിയുടെ അമ്മൂമ്മ മാത്രമാണുണ്ടായിരുന്നത്. നാവായിക്കുളം പഞ്ചായത്തിലെ ക്ലര്‍ക്കായ അമ്മ ജോലിസ്ഥലത്തായിരുന്നു. അമ്മൂമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ആയുധം ഉപയോഗിച്ച് മുറിയുടെ വാതില്‍ പൊളിച്ചാണ് അകത്തുകടന്നത്. ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ കുരിക്കിട്ട് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. കല്ലമ്പലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page