മലപ്പുറം: മലപ്പുറം എസ്ഡിപിഐ ജില്ലാ ഓഫീസില്‍ ഇ.ഡി.യുടെ റെയ്ഡ്. കേന്ദ്ര സേനയുടെയും കേരള പൊലീസിന്റെയും ശക്തമായ കാവലിലാണ് റെയ്ഡ്. വ്യാഴാഴ്ച പത്തു മണിയോടെയാണ് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ റെയ്ഡ് ആരംഭിച്ചത്.
എസ്ഡിപിഐയുടെ ദേശീയ അധ്യക്ഷന്‍ എം.കെ ഫൈസിയെ കഴിഞ്ഞ ദിവസം ബംഗ്ളൂരുവില്‍ വച്ച് ഇ.ഡി അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ഡല്‍ഹിയില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇതിനിടയിലാണ് മലപ്പുറത്തെ ഓഫീസില്‍ ഇ.ഡി റെയ്ഡ് ആരംഭിച്ചത്. കള്ളപ്പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. മലപ്പുറത്തിനു പുറമെ രാജ്യത്തെ മറ്റു 13 കേന്ദ്രങ്ങളിലും ഇ.ഡി റെയ്ഡ് ആരംഭിച്ചിട്ടുണ്ടെന്നു റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
