കാസര്‍കോട്: പി.എ.സി.എസ്. സെക്രട്ടറീസ് ഫോറം കാസര്‍കോടിന്റെ നേതൃത്വത്തില്‍ സഹകരണ സ്ഥാപനങ്ങളില്‍ സോഫ്‌റ്റ്വെയര്‍ ഉപയോഗിക്കുന്ന സംഘങ്ങള്‍ക്കായി രൂപം നല്‍കിയ ഐടി പോളിസി ജോയിന്റ് ഡയറക്ടര്‍ ഓഫ് ഓഡിറ്റ് എ രമ ചെങ്കള ബാങ്ക് സെക്രട്ടറി പി ഗിരിധരന് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ മുഹമ്മദ് സഹീര്‍ മലപ്പുറം ഐടി പോളിസിയുടെ വിശദീകരണം നടത്തി. പി.എ.സി.എസ്. സെക്രട്ടറി ഫോറം ജില്ലാ പ്രസിഡന്റ് കെ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ചെങ്കള ബാങ്ക് പ്രസിഡന്റ് കെ കുഞ്ഞികൃഷ്ണന്‍ നായര്‍, റിട്ട. അസിസ്റ്റന്റ് ഡയറക്ടര്‍ ലത, ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ജോബ് എന്‍ നെറ്റോ, അശോക് ഷേണായ്, സ്പെഷ്യല്‍ ഗ്രേഡ് ഓഡിറ്റര്‍മാരായ വിനോദ് കുമാര്‍, എം. പ്രശാന്ത്, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ അരുണ്‍ കുമാര്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. സെക്രട്ടറി രാജന്‍ കുണിയേരി സ്വാഗതവും സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ ഹിത മോഹന്‍ നന്ദിയും പറഞ്ഞു.
